Friday, March 28, 2008

കവിതകള്‍.

നബി (swallallahu alaihi vasallam) തങ്ങളെ കുറിച്ചുള്ള മൂന്നു കവിതകള്‍


5 comments:

റാഫി പൊന്മള said...

Assalmu alikum wr wb

Alhamdulillah very good messages from nasweer pangode, ALHAMDULILLAH
insha allah , i am back in.

ALL THE BEST

(saBEen* കാവതിയോടന്‍) said...

"ലോകത്തിലേറ്റം ഉത്തമരാം പ്രവാചകരെ ...
ചേര്‍ക്കണേ ഞങ്ങളെ അങ്ങയുടെ ശെഫഅതിന്‍ അര്‍ഹാരായ്
ആരും സഹായത്തിനില്ലാത്ത മഹ്ഷറാ വന്‍ സഫയില്‍"

അല്ലാഹുവിന്റെ ഹബീബായ മുത്തുനബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മദുഹുകള്‍ എത്ര പറഞ്ഞാലും തീരില്ലല്ലോ ..ഇനിയും ഒരുപാട് എഴുതുവാന്‍ പ്രിയ സ്നേഹിതന് കഴിയട്ടെ !

Unknown said...

*بِسْمِ اللَّهِ الرَّحْمَنِ الرَّحِيمْ
യാ റസൂലള്ളാഹ്....ﷺ
പ്രണയമുത്തുകൾ കോർത്തിണക്കിയ നേരം അധരങ്ങൾ മുത്തമിട്ടത് ആ നാമം..ﷺ
ഉമ്മയുടെ താരാട്ടിൽ നിന്നും ഞാനാദ്യമായ് കേട്ടതു മുതൽ സ്വാന്തനത്തിൻ പ്രകാശരൂപമായ് എൻ ഹൃദയത്തിൽ കുറിച്ചിട്ടു....

ഈ രാവിൽ നിദ്രയെ അകറ്റി അങ്ങയോടുള്ള പ്രണയ സാഗരത്തിൽ അലിഞ്ഞ് ചേരുവാൻ ആശയായ് തൂലിക ചലിപ്പിക്കുകയാണിവൾ.. അവിടുന്ന് സ്വീകരിക്കണം നബിയെ... ﷺ

ആയിരത്തഞ്ഞൂർ നൂറ്റാണ്ടുകൾ മുമ്പേ ആ മരുഭൂവിൽ ഇവൾ പിറന്നിരുന്നെങ്കിൽ... പൂർണേന്തു തോൽക്കും പൂമുഖം എൻ നയനങ്ങളിലും പതിഞ്ഞിരുന്നു... അർഹതയില്ലെന്നറിയാം... എങ്കിലും
മിഴികൾ നിറഞ്ഞതത്രയും ആ
സ്മരണകൾ ഓർത്തിട്ടായിരുന്നു....
അങ്ങ് പുണർന്ന ഖദീജ ഉമ്മയെ എനിക്കൊന്ന് വാരിപ്പുണരാമായിരുന്നു.. അങ്ങയുടെ മിഴികൾക്ക് കുളിർമ നൽകിയ ആ സുറുമക്കോൽ കൊണ്ട് ഒരു വട്ടമെങ്കിലും ഈ കണ്ണുകളിൽ ഈറനണിയിപ്പിക്കാമായിരുന്നു..
പനനീർ ദളങ്ങളേക്കാൾ മൃതുലമാം അധരങ്ങൾ മൊഴിഞ്ഞ ജ്ഞാനമുത്തുകൾ പൊറുക്കി എടുക്കാമായിരുന്നു..
അങ്ങയെ പുണർന്ന സവാദവരുടെ രോമങ്ങളിലൊന്നായിരുന്നെങ്കിൽ ആ സ്പർഷനത്തിൻ അനുഭൂതി അനുഭവിക്കാമായിരുന്നു..
അല്ല, ആ മണൽ തരികളിൽ ഒന്നായിരുന്നെങ്കിൽ ആ പാദുകത്തെ ചുംബിക്കാമായിരുന്നു...
ഭാഗ്യമില്ല നൂറെ അതിനൊന്നും...
പിറന്നതോ ഈ ആഖിറു സമാനിലെ ചവറായിട്ട്... അതും മദീനയിൽ നിന്ന് ഒരുപാട് കാതങ്ങളകലെ ഒരിടത്ത്...

വിളിക്കില്ലേ അങ്ങയുടെ ഉമ്മത്തിൽ പെട്ട ഈ മോളെ തിരിച്ചയക്കാത്ത ഒരു വിരുന്നുകാരിയായ് അങ്ങു മദീനയിലേക്ക്... ആ അന്തിയാമങ്ങളിൽ തനിച്ചിരുന്ന് പാപങ്ങളോരോന്ന് പറഞ്ഞ് അവിടുത്തെ സവിദത്തിൽ പൊട്ടിക്കരയണം ഈ മോൾക്ക്....

തിരുദൂതരെ...ﷺ ഇനി എത്രനാൾ കാത്തിരിക്കണം അതുപോലൊരു നിമിശത്തിനായ്..... ചിതൽ മുറ്റിയ എൻ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ ചാർത്തി അവിടുന്ന് പുഞ്ചിരിച്ചത്.....
നയനങ്ങൾക്ക് പാപക്കറ പുരണ്ടതാണോ വീണ്ടുമൊരു കാത്തിരിപ്പിന് ഇത്ര ദൈർഘ്യം...

ഹബീബ് തങ്ങളെ ...
ആത്മീയ ലോകത്തിലെ മഹോന്നതർ അങ്ങിൽ ചാർത്തിയ പ്രണയോപഹാരങ്ങൾക്കു മുമ്പിൽ നിറം മങ്ങിയ ഈ പ്രണയകാവ്യം ദിശമാറി സഞ്ചരിക്കുമോ എന്ന ആധിയാ ഇവളിൽ..... എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട് സയ്യിദീ... ഞാൻ കാരണം അങ്ങത്ര വിതുമ്പി...!!
ഞാൻ ചെയ്തുള്ളോരോ പാപം കണ്ട് കരഞ്ഞ് കൊണ്ട് പൊറൂക്കലിനെ തേടുകയല്ലയോ അങ്ങ്... ആ കണ്ണുനീര് കണ്ടിരിക്കാൻ സിദ്ധീഖുമർ തങ്ങൾക്ക് കഴിയുമോ... അവരുടെ നയനങ്ങളും നിറയൂലെ.... അതും ഈ പാപി കാരണമല്ലയോ... പിന്നെങ്ങനെ അങ്ങയെ ഞാൻ മറ്റുള്ളവരോട് ചേർത്ത് വെക്കും...

പാപിയാണേലും ഈ മോളുടെ ഖൽബകം ത്രസിക്കാറുണ്ട് അവിടുത്തോടുള്ള അനുരാഗത്തിൽ... അടങ്ങാത്ത ഇശ് ഖുണ്ടെങ്കിലും അർഹതയില്ലിവളിൽ ഇശ് ഖുണ്ടെന്നോതാൻ..
പാപക്കറയിൽ പൂണ്ടു പോയ നയനങ്ങളാണേലും തിരയുന്നതൊക്കെയും ആ പച്ച ഖുബ്ബതന്നെയാണ്......
അങ്ങ് അരുതെന്ന് പറഞ്ഞതൊക്കെയും മൊഴിഞ്ഞ അധരങ്ങളാണേലും സദാ സമയം സ്വലാത്ത് തത്തിക്കളിക്കുന്നുണ്ടവയിൽ.....
നീര് വന്ന പാദങ്ങൾ പരാതി പറയുവോളം നിന്ന് നിസ്കരിച്ച അവിടുത്തോട് അക്രമം ചെയ്ത പാദങ്ങളാണിവയെങ്കിലും പിച്ചവെക്കുന്നതൊക്കെയും അങ്ങയെ തേടിയാണത്രേ'....

കാറ്റും മരങ്ങളും പുഴകളും........
ഈ പ്രപഞ്ചമൊന്നാകെ അങ്ങയോടുള്ള പ്രണയസാഗരത്തിൽ ലയിച്ച് ചേരുകയല്ലയോ....
ആർക്കാണ് അതിൽ നിന്നും കൊത്തിയടുത്ത് മതിവരുക....
എന്തൊരു അനുഭൂതിയാണതിന്....
അങ്ങയോടുള്ള പ്രണയത്തിൽ ലയിക്കുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല...
ആ പ്രണയ സൗന്ദര്യം കാണുവാൻ മജ്നു വിന്റെ കണ്ണുകൾ തന്നെ വേണം നബിയെ.....ﷺ
കടലിൻവെള്ളം മഷിയാക്കി എഴുതിയാലും അങ്ങയുടെ മദ്ഹിൻ ഒരു തുള്ളി പോലുമാവില്ലല്ലോ... അങ്ങയെ വർണ്ണിക്കാൻ ഞാൻ ബലഹീനയാണ് സയ്യിദീ....ﷺ

യത്തീമുകൾക്ക് അവിടുന്ന് പിതാവാകുമെങ്കിൽ ഈ മോൾക്കും അർഹതയുണ്ടല്ലോ ആ സാമീപ്യം വല്ലാതെ കൊതിക്കാൻ.... അങ്ങയോടല്ലാതെ മറ്റാരോട് ഞാനെന്റെ കദനങ്ങൾ പറയും...
അങ്ങല്ലാതെ മറ്റാര് എനിക്ക് സ്വാന്തനം പകരും... ആരൊക്കെ ചേർത്ത് നിർത്തിയാലും ഒരിക്കലും അവിടത്തിന് പകരമാവില്ലല്ലോ...
ഇല്ല, നിരാശയില്ല എനിക്ക്...
എല്ലാം നഷ്ട്ടപ്പെട്ടാലും ഈ ഹൃദയത്തിൽ ആശ്വാസത്തിൻ കുളിർമഴ പെയ്യിക്കാൻ അങ്ങെനിക്കുണ്ടല്ലോ....
കനവിലും, നിനവിലും, മൗത്തിൻ നേരത്തും, ബർസഖിലും,..... ആനന്ദം നൽകാൻ അങ്ങ് വരില്ലേ അവിടുത്തെ ഉമ്മത്തിൽ പെട്ട ഈ മോളുടെ ചാരത്തേക്ക്... ആശിച്ചവരെ സ്വീകരിക്കുന്നവരല്ലോ അങ്ങ്.....
(പ്രിയ ആശിഖീങ്ങളെ... ഹബീബ് തങ്ങളുടെ യതാർത്ഥ ആശിഖീങ്ങളിൽ നമ്മെ ഉൾപ്പെടുത്തട്ടെ.....
(ഇവളൊന്ന് നന്നായീടുവാൻ ദുആ ചെയ്യണേ.... )
)امين..
ദുആ വസിയ്യത്തോടെ......
@naseeme madeena
۞ *إِنَّ اللَّهَ وَمَلآئِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا* ۨ۞﴾


صلی الله علی سيدنا حبيب صلی الله عليه وسلم💚💚...
صلی الله علی سيدنا حبيب صلی الله عليه وسلم💚💚...

صلی الله علی سيدنا حبيب صلی الله عليه وسلم💚💚...

നസീര്‍ പാങ്ങോട് said...

നന്നായി എഴുതി, ആശംസകൾ

നസീര്‍ പാങ്ങോട് said...

മനോഹരമായ എഴുത്ത്, ആശംസകൾ